Breaking...

9/recent/ticker-posts

Header Ads Widget

'കാക്കപ്പൊന്ന്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു



ഇന്റര്‍ സൈറ്റ് മീഡിയയുടെ ബാനറില്‍ കെ.പി. പ്രസാദ് സംവിധാനം ചെയ്ത 'കാക്കപ്പൊന്ന്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. അച്ഛന്റെ കരുതല്‍ മനസ്സിലാക്കാതെ പകല്‍ക്കിനാവ് തേടി പോയ  മകളുടെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ ചലച്ചിത്ര സംവിധായകനും ദേശീയ അന്തര്‍ദേശീയ  അവാര്‍ഡ് ജേതാവുമായ   ജോഷി മാത്യു കാക്കപ്പൊന്നിന്റെ റിലീസ് നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു, ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹേമന്ത് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

യൂട്യൂബില്‍ ഇന്റര്‍ സൈറ്റ് മീഡിയയുടെ പേജില്‍ ഷോര്‍ട്ട് ഫിലിം ലഭ്യമാകും. കഥ രതി പ്രസാദ്, ക്യാമറ ജയകൃഷ്ണന്‍ റെഡ് മൂവീസ്, എഡിറ്റിംഗ്, സൗണ്ട് മിക്‌സിങ് ശ്രീജേഷ് ശ്രീധരന്‍, കലാസംവിധാനം അജിത് പുതുപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനേഷ് സോമരാജന്‍, അസോസിയേറ്റ് ക്യാമറമാന്‍ പ്രീതിഷ് നട്ടാശ്ശേരി, പ്രൊഡക്ഷന്‍ മാനേജര്‍ കെ. എസ് സോമശേഖരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ നിരഞ്ജന്‍ കെ. പ്രസാദ്, സഫ സക്കര്‍,മേക്കപ്പ് നെജിമുന്നീസ
 കെ.എം, വസ്ത്രാലങ്കാരം ജോണ്‍സണ്‍ ഷാലോം, ഡബ്ബിങ് ദേവദത്ത് ബി. കൃഷ്ണന്‍, ഡിസൈന്‍ ബോസ് മാലം,എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതില്‍ മുഖ്യ വേഷം ചെയ്തിരിക്കുന്നത്  നിസാര്‍ ടിബറ്റ് ആണ്. ബിജോ കൃഷ്ണന്‍, കെ.എസ് സോമശേഖരന്‍, റോബിന്‍ ജോസഫ്, കെ.സി ഉണ്ണികൃഷ്ണന്‍, ബദരീനാഥ്, ബ്രയാന്‍ കെ.എസ്, രാധാകൃഷ്ണന്‍,ജെഫ് സതീഷ്, ജിഷ്ണു നമ്പ്യാര്‍, സൈന, മീരനായര്‍,രതി കെ.പി,മകരാശി, അന്ന ജേക്കബ്, സുജി, ആദ്യ, സാന്ദ്ര മറിയ  എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Post a Comment

0 Comments