SNDP യോഗം അയര്‍ക്കുന്നം ശാഖയിലെ ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. കൊടിയേറ്റ് ചടങ്ങുകള്‍ക്ക് പ്രജിത് തന്ത്രികള്‍ മേല്‍ശാന്തി രാജീവ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. അസംഗാനന്ദ ഗിരി സ്വാമികള്‍ പ്രഭാഷണം നടത്തി. ഗുരുപൂജ സമര്‍പ്പണം പ്രസാദമൂട്ട് എന്നിവയും നടന്നു. തിരുവുത്സവാഘോഷങ്ങള്‍ വ്യാഴാഴ്ച സമാപിക്കും. സമാപന ദിവസം വൈകീട്ട ഭക്തിനിര്‍ഭരമായ താലപ്പൊലി ഘോഷയാത്ര നടക്കും.
0 Comments