സ്‌കൂളുകളില്‍ കായിക അധ്യാപകരെ നിയമിക്കണമെന്ന് ദേശീയ കായികവേദി ആവശ്യപ്പെട്ടു. ദേശീയ കായിക വേദിയുടെ ജില്ല പ്രതിനിധി സമ്മേളനം പാലാ സ്‌പൈസ് വാലി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു. പ്രസിഡന്റ് VC പ്രിന്‍സ് അധ്യക്ഷനായിരുന്നു. പുത്തന്‍ തലമുറ കായിക രംഗത്തിന്റെ പ്രാധാന്യം മറന്ന് മയക്കുമരുന്നിനും മറ്റു ദുശ്ശീലങ്ങള്‍ക്കും അടിമപ്പെടുന്നതിന്റെ കാരണം സ്‌കൂളുകളിലെ കായിക പരിശീലനത്തിന്റെ അഭാവമാണെന്ന് യോഗം വിലയിരുത്തി.
മയക്കു മരുന്നിനും മറ്റു ലഹരി വസ്തുക്കള്‍ക്കുമെതിരെ ശക്തമായ പ്രചാരണ പരിപാടി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ദേശീയ കായികവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സണ്ണി വി സഖറിയ, ജില്ലാ സെക്രട്ടറി ഡോ. അലക്‌സ് വി. സി ഭാരവാഹികളായ തോമാച്ചന്‍ പാലക്കുടി, സെന്‍ എബ്രഹാം,ബോബി ജോര്‍ജ് ഇടപ്പടി, ടി ഡി ജോര്‍ജ്, പ്രൊഫ.തങ്കച്ചന്‍ മാത്യു, ഡോ സുനില്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments