എസ്എസ്എല്‍സി പരീക്ഷയ്ക്ക് സമാപനം. സമാപന ദിനമായ ബുധനാഴ്ച സ്‌കൂളുകളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ എത്തണമെന്ന് സ്‌കൂള്‍ അധികൃതരും പോലീസും നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ സമാപനദിവസങ്ങളില്‍ സംഘര്‍ഷങ്ങള്‍ പതിവായ സാഹചര്യത്തില്‍ ടൗണുകളും ബസ്റ്റാന്‍ഡുകളിലും കേന്ദ്രീകരിച്ച് പോലീസിന്റെ നിരീക്ഷണവും ശക്തമാക്കിയിരുന്നു.
0 Comments