വേനല്‍ ചൂടില്‍ ആശ്വാസമായി പക്ഷികള്‍ക്ക് ദാഹജലം നല്‍കുന്ന കിളിപ്പാത്രങ്ങളുമായി വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ കുട്ടികള്‍. സോഷ്യല്‍ ഫോറസ്റ്ററി ക്ലബ്ബിന്റെയും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടിലെ വിവിധ ഇടങ്ങളിലാണ് കിളിപ്പാത്രങ്ങള്‍ സ്ഥാപിച്ചത്. പക്ഷി നിരീക്ഷണവും അവയുടെ സ്വഭാവ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനവും ഇതോടൊപ്പം നടക്കും.
സോഷ്യല്‍ ഫോറസ്റ്ററി പൊന്‍കുന്നം റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ലാല്‍ ടി എസ്, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍, ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ, പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ്, സ്‌കൂള്‍ നേച്ചര്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഷാനി മാത്യു എന്നിവര്‍ പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് മണ്‍പാത്രങ്ങളില്‍ നിര്‍മ്മിച്ച കിളിപ്പാത്രങ്ങള്‍ കൈമാറി. തങ്ങള്‍ക്ക് കിട്ടിയ കിളിപ്പാത്രങ്ങള്‍ സ്‌കൂളിന്റെ വിവിധ പരിസര പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്ഥാപിക്കുകയും അവയില്‍ ജലം നിറയ്ക്കുകയും ചെയ്തു. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് ക്ലബ് അംഗങ്ങളും സീഡ് ക്ലബ് അംഗങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
0 Comments