പൈങ്ങളം ചെറുകര സെന്റ് ആന്റണീസ് UPസ്‌കൂളില്‍ പാലാ സബ് ജില്ലാതല പഠനോത്സവം മാര്‍ച്ച് 14 ന് നടക്കും. 2024-25 അധ്യയന വര്‍ഷത്തില്‍ വിദ്യര്‍ത്ഥികള്‍ ആര്‍ജിച്ചെടുത്ത മികവുള്ളുടെ അവതരണമാണ് അക്ഷര ജ്വാല 2 K25 എന്ന പേരില്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അനസ്യരാമന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ മഞ്ജു ബിജു അധ്യക്ഷയായിരിക്കും.
കോട്ടയം അതിരൂപത കോര്‍പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി മാനേജര്‍ ഫാദര്‍ തോമസ് പുതിയ കുന്നേല്‍ അനുഗ്രഹപ്രഭാഷണവും പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യ പ്രഭാഷണവും നടത്തും. സ്‌കൂള്‍മാനേജര്‍ ഫാദര്‍ ബന്നി കന്നുവെട്ടിയേല്‍ ഹെഡ്മിസ്ട്രസ് ബിന്‍സി ജോസഫ് PTAപ്രസിഡന്റ് സാജന്‍ സിറിയക് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
0 Comments