പാമ്പാടി ഗ്രാമപഞ്ചായത്തില്‍ ടേക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു .പാമ്പാടി കാളച്ചന്തയില്‍ പുതിയതായി നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രമാണ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. ടേക് എ ബ്രേക്കിന്റെ ഉദ്ഘാടനം സഹകരണ ദേവസ്വം തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ചാണ്ടി ഉമ്മന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി പാമ്പാടി സര്‍വ്വീസ് സഹകണബാങ്ക് പ്രസിഡന്റ് വി എം പ്രദീപ്,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാബു എം എബ്രഹാം, വികസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യാ രാജേഷ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശശികല പി എസ്, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഐസക്ക് സെബാസ്റ്റന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജീവ്, ,പഞ്ചായത്ത് സെക്രട്ടറി ഷാലിനി വര്‍ഗ്ഗീസ് , വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 25 ലക്ഷം രൂപ ചെലവില്‍ എസ് ബി എം ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ടേക് എ ബ്രേക്കിനോടനുബന്ധിച്ച് ഫീഡിംഗ് റും, ടോയ്ലറ്റ് എന്നിവയും ഉണ്ട്. ലഘുഭക്ഷണശാല, കുട്ടികള്‍ക്കായി ഹാപ്പിനെസ് പാര്‍ക്ക് എന്നിവയും പിന്നിട് പ്രവര്‍ത്തനം ആരംഭിക്കും. തിരക്കേറിയ കാളച്ചന്തയിലെ വഴിയാത്രക്കാര്‍ക്കും കെ കെ റോഡിലൂടെ പോകുന്ന വാഹന യാത്രക്കാര്‍ക്കും എറെ അനുഗ്രഹമാകും ഈ ടേക് എ ബ്രേക്ക്.
0 Comments