അയര്‍ക്കുന്നം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ സമാപിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തിനിര്‍ഭരമായി. പന്നിക്കുഴി ശ്രീനാരായണ നഗറില്‍ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും ഗരുഡന്‍ തൂക്കത്തിന്റെയും അകമ്പടിയോടെയാണ് ഗുരുദേവക്ഷേത്രത്തിലേയ്ക്ക് താലപ്പൊലി ഘോഷയാത്ര നടന്നത്.
നൂറുകണക്കിന് ഭക്തജനങ്ങള്‍ ഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. കലാപീഠം ശ്രീജിത്ത് കിടങ്ങൂരും സംഘവും അവതരിപ്പിച്ച ചെണ്ടമേളവും ഭക്തര്‍ക്ക് ആവേശം പകര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധന, സമൂഹപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം കൊടിയിറക്കോടെ ഉത്സവ ചടങ്ങുകള്‍ സമാപിച്ചു.
0 Comments