Breaking...

9/recent/ticker-posts

Header Ads Widget

സ്വന്തം തെറ്റുകള്‍ കാണാതെയാണ് ഭരണാധികാരികള്‍ 75 വര്‍ഷം മുന്‍പുള്ളവരെ വിമര്‍ശിക്കുന്നതെന്നു തുഷാര്‍ ഗാന്ധി



ഭരണാധികാരികള്‍ സ്വയം വിമര്‍ശനത്തിനു വിധേയരാകണമെന്ന് മഹാത്മാ ഗാന്ധിയുടെ പൗത്രനും എഴുത്തുകാരനുമായ തുഷാര്‍ഗാന്ധി പറഞ്ഞു. സ്വന്തം തെറ്റുകള്‍ കാണാതെയാണ് ഭരണാധികാരികള്‍ 75 വര്‍ഷം മുന്‍പുള്ളവരെ വിമര്‍ശിക്കുന്നനെന്നും  തുഷാര്‍ ഗാന്ധി പറഞ്ഞു. അരുവിത്തുറ സെന്റ്‌ജോര്‍ജ് കോളജില്‍ ഇംഗ്ലീഷ് PG ഡിപ്പാര്‍ട്ട്‌മെന്റു ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ദാര്‍ പട്ടേലും ഗാന്ധിയന്‍ സമരങ്ങളും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു തുഷര്‍ഗാന്ധി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും സ്വയം വിമര്‍ശനത്തിനു തയ്യാറാവുകയും സമരസരപ്പെടുകയും ചെയ്യുന്ന വലിയ മാതൃകയാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യത്തിനു നല്‍കിയത്. ഗാന്ധിജിയുടെ വാക്കുകള്‍ ജീവിതാവസാനം വരെ പാലിച്ച നേതാവായിരുന്നു അദ്ദേഹം. 

ഇത്തരം നേതാക്കന്‍മാരുടെ വലിയ പാരമ്പര്യമാണ് രാജ്യത്തിനുള്ളത്.എന്നാല്‍ സ്വന്തം തെറ്റുകള്‍ കാണാതെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറ്റപ്പെടുത്തുന്ന ഭരണാധികാരികളാണ് നമ്മുക്കുള്ളതെന്നും ചരിത്രത്തെ വിമര്‍ശിക്കുവാന്‍ എളുപ്പമാണെന്നും ചരിത്രം സൃഷ്ടിക്കുക ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തോട് അശയപരമായ വിയോജിപ്പുണ്ടായിരുന്നിട്ടും ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നല്‍കാന്‍ പട്ടേല്‍ തയ്യാറായി പിന്നിട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഉപ്പുസത്യാഗ്രഹം നിര്‍ണ്ണായക വഴിത്തിരിവായി മാറിയെന്നും തുഷാര്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു . വിദ്യര്‍ത്ഥികളുടെ  ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കോളേജ് മാനേജര്‍ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അദ്ധ്യക്ഷനായിരുന്നു  കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ സിബി ജോസഫ്,  ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, ഐ ക്യു ഏ സി കോഡിനേറ്റര്‍ ഡോ സുമേഷ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു

Post a Comment

0 Comments