പുലിയന്നൂര്‍ പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. റോഡ് സൈഡില്‍ മാലിന്യംതള്ളിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. തടയാന്‍ ശ്രമിച്ച ആളെ വാഹനം ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസ ഫിന്റെയും,മുത്തോലി പഞ്ചായത്ത് അംഗം രാജന്‍ മുണ്ടമറ്റത്തിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്..
മാലിന്യ വണ്ടി തടയാന്‍ ശ്രമിച്ച മോനിച്ചന്‍ തമസായെ ഇടിച്ചു വീഴ്ത്തി വാഹനം കൊണ്ടു പോകാനും ശ്രമം നടന്നു. മോനിച്ചന്റെ കാല്‍മുട്ടിനും കൈക്കും പരിക്കേറ്റു. പാലാ പോലീസ് സ്ഥലത്തെത്തി മാലിന്യം കൊണ്ടുവന്നവരെയും വാഹനവും കസ്റ്റഡിയില്‍ എടുത്തു. പോലീസ് സംഘത്തിലെ ഒരാള്‍ മാലിന്യം തള്ളിയവര്‍ക്ക് അനുകൂലമായി വാദിച്ചത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി.
0 Comments