Breaking...

9/recent/ticker-posts

Header Ads Widget

ട്രാക്ടര്‍ പാടശേഖര സമിതിക്ക് കൈമാറി.



കരൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക വികസനം ലക്ഷ്യമിട്ട് വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ട്രാക്ടര്‍ പാടശേഖര സമിതിക്ക് കൈമാറി. കരൂര്‍ തൊണ്ടിയോടി ചെറുനില പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ ട്രാക്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് അധ്യക്ഷനായിരുന്നു. 2024 -25 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപയും പാടശേഖര സമിതിയുടെ ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെടുത്തി യാണ് ട്രാക്ടര്‍ വാങ്ങിയത്. 

കുറഞ്ഞ ചെലവില്‍ ട്രാക്ടര്‍ സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും പഞ്ചായത്തിലെ തരിശു പാടങ്ങള്‍ പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കി തരിശു രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം നേടാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്നത്. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വത്സമ്മ തങ്കച്ചന്‍, മോളി ടോമി, മഞ്ജു ബിജു, ഭരണസമിതി അംഗങ്ങളായ ബെന്നി മുണ്ടത്താനം, അഖില അനില്‍കുമാര്‍, സ്മിത ഗോപാലകൃഷ്ണന്‍, സീന ജോണ്‍,പ്രിന്‍സ് ജോസഫ്, പാല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിനി ഫിലിപ്പ്, കൃഷിഓഫീസര്‍ പരീതുദ്ദീന്‍, പാടശേഖരസമിതി പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍സംസാരിച്ചു.

Post a Comment

0 Comments