ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പാറകണ്ടം ബൈപ്പാസ് ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഗതാഗത തിരക്കേറിയ പ്രധാന പാതയില്‍ 20 ദിവസത്തോളമായി ഗതാഗതനിയന്ത്രണ സംവിധാനം നിലച്ചത് മൂലം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാകുകയാണ് . നിലവില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ മനോഗതം അനുസരിച്ച് വാഹനങ്ങള്‍ മുന്നോട്ട് എടുക്കുന്നതു മൂലം വലിയ പ്രതിസന്ധിയാണ് ജംഗ്ഷനില്‍ ഉണ്ടാകുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ആശുപത്രി, കാരിത്താസ് ആശുപത്രി, മാര്‍ സ്ലീവ മെഡിസിറ്റി തുടങ്ങിയ പ്രധാന ആശുപത്രികളിലേക്ക് ചികിത്സ തേടിപ്പോകുന്ന രോഗികളുടെ വാഹനങ്ങളും കടന്നുപോകുന്ന വഴിയില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്.
0 Comments