പാലാ പൊന്‍കുന്നം റൂട്ടില്‍ വായനശാലയ്ക്ക് സമീപം റോഡിലേക്ക് മരം വീണു. നിരവധി വാഹനങ്ങള്‍ കടന്നു പൊകുന്ന പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയില്‍ മരം വീണതോടെ പ്രദേശത്ത് ഗതാഗത തടസ്സവുമുണ്ടായി. പാലാ പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. റോഡിനോട് ചേര്‍ന്ന് പുരയിടത്തില്‍ നിന്ന റബ്ബര്‍ മരം ഒടിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ്ഒഴിവായത്.
0 Comments