Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി അര്‍ബന്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം



ജപ്തി നടപടികളില്‍ പ്രതിഷേധിച്ച് കടുത്തുരുത്തി അര്‍ബന്‍ ബാങ്കിന് മുന്നില്‍ വയോധികയുടെ കുത്തിയിരിപ്പ് സമരം.  കടുത്തുരുത്തി മാന്നാര്‍ പൂമംഗലം ശാന്തമ്മ (73 ), സഹോദരിയും ഡിസിസി മെമ്പറുമായ മഹിളാമണിയമ്മ (84) എന്നിവരാണ്  ബാങ്കിന്റെ മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ആശുപത്രിയില്‍ പോയി തിരികെ വന്ന ശാന്തമ്മയെ അകത്തു കയറ്റാതെയാണ് കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് വീട് ജപ്തി  ചെയ്തതെന്നാണ് പരാതി. കടുത്തുരുത്തി പത്തൊമ്പതാം വാര്‍ഡില്‍  പൂഴിക്കോല്‍, മാന്നാര്‍ പൂമംഗലം വീട്ടില്‍ സദാശിവന്‍ നായരുടെ ഭാര്യ ശാന്തമ്മയും മകനും ചേര്‍ന്ന് കടുത്തുരുത്തി അര്‍ബന്‍ ബാങ്കില്‍ നിന്ന്   7 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ഇപ്പോള്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് 18, 26,300 രൂപയോളം ആയിട്ടുണ്ട്. 


 ശാന്തമ്മയും ഭര്‍ത്താവും മാത്രമാണ് ഇപ്പോള്‍ ഈ  വീട്ടില്‍ താമസിക്കുന്നത്. രാവിലെ ആശുപത്രിയില്‍ പോയി തിരികെ വന്ന സമയത്താണ് ബാങ്ക് അധികൃതര്‍  വീട് പൂട്ടി സീല്‍ ചെയ്തത്. വസ്ത്രവും മരുന്നും ആഹാരവും  എടുക്കാനനുവദിച്ചിരുന്നില്ല.  പുറകിലെ വാതില്‍ പൊളിച്ച് അകത്തു കടന്ന് താഴിട്ടുപൂട്ടി സീല്‍ ചെയ്ത്  വീടും സ്ഥലവും ജപ്തി ചെയ്യുകയായിരുന്നുവെന്ന് ശാന്തമ്മ പറയുന്നു..  വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് ജപ്തി നടപടികള്‍ ഉണ്ടായത്. മാര്‍ച്ച് 28 ആം തീയതിക്കകം കുടിശ്ശികപ്പണം ബാങ്കില്‍ അടയ്ക്കാമെന്ന് പറഞ്ഞിട്ടും  ഒരു വിട്ടുവീഴ്ചയുമുണ്ടായില്ലെന്നാണ്  ശാന്തമ്മയുടെ പരാതി. കുടിശിക തുകയായ 9 ലക്ഷം രൂപ അടച്ചാല്‍ വീട് തുറന്ന് കൊടുക്കാം എന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍.

Post a Comment

0 Comments