Breaking...

9/recent/ticker-posts

Header Ads Widget

വാഹന പ്രചരണ ജാഥയ്ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി



കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കേരള (സിഐടിയു ) വിന്റെ നേതൃത്വത്തില്‍ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക്  ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കി. കേന്ദ്ര മോട്ടോര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്  മോട്ടോര്‍ തൊഴിലാളികള്‍  മാര്‍ച്ച് 24 ന് നടത്തുന്ന ചലോ പാര്‍ലമെന്റ്  മാര്‍ച്ചിന് മുന്നോടിയായിട്ടാണ് ജാഥ നടക്കുന്നത്. വൈക്കത്ത് നിന്നും ആരംഭിച്ച ജാഥ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്  റ്റി ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. 


കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി റ്റി.പി അജികുമാര്‍ ജാഥ ക്യാപ്റ്റനും  ജില്ലാ പ്രസിഡന്റ്  പി ജെ വര്‍ഗീസ്  വൈസ് ക്യാപ്റ്റനും KSRTEA ജില്ലാ സെക്രട്ടറി എം കെ ആശിഷ്  ജാഥ മാനേജരുമാണ്. റോഡ് ഗതാഗത മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണം അവസാനിപ്പിക്കുക, ഇന്ധന വില കുറയ്ക്കുക, രാജ്യത്തെ അസംഘടിതരായ തൊഴിലാളികള്‍ക്ക് ക്ഷേമനിധി പ്രഖ്യാപിക്കുക,  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  പാര്‍ലമെന്റ് മാര്‍ച്ച് നടക്കുന്നത്.

Post a Comment

0 Comments