Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും കിച്ചണ്‍ കം സ്റ്റോറിന്റെ ഉദ്ഘാടനവും



വലവൂര്‍ യു പി സ്‌കൂളിന്റെ 109-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളും കിച്ചണ്‍ കം സ്റ്റോറിന്റെ ഉദ്ഘാടനവും നടന്നു. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചു കൊണ്ട് പതാകയുയര്‍ത്തി. പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കിച്ചണ്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം കരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമനും വാര്‍ഷികാഘോഷ സമ്മേളനം കരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ബെന്നി മുണ്ടത്താനവും നിര്‍വ്വഹിച്ചു. 


കരൂര്‍ ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞവര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച വെഹിക്കിള്‍ പാര്‍ക്കിംഗ് കമ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് സാജു ജോര്‍ജ് വെട്ടത്തേട്ട് നിര്‍വഹിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി കരൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കിവരുന്ന നീന്തല്‍ പരിശീലനത്തില്‍ നിന്നും കണ്ടെത്തിയ നീന്തല്‍ താരം ഗൗതം മനോജിനെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ബിജു ആദരിച്ചു. ഈ സ്‌കൂളില്‍ തുടര്‍ച്ചയായ ഇരുപത് വര്‍ഷത്തെ  അധ്യാപനത്തിന് ശേഷം വിരമിക്കുന്ന അധ്യാപിക ഷീബ സെബാസ്റ്റ്യന്റെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള ഫോട്ടോ അനാഛാദനം വാര്‍ഡ് മെമ്പര്‍ ബെന്നി മുണ്ടത്താനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് അധ്യക്ഷത വഹിച്ചു.  സമ്മേളനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. കുട്ടികള്‍ക്കായി അധ്യാപികമാരുടെ നൃത്ത പരിപാടിയും ഇതോടൊപ്പം അരങ്ങേറി.

Post a Comment

0 Comments