Breaking...

9/recent/ticker-posts

Header Ads Widget

വര്‍ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം



അറിവിന്റെ ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകള്‍ കളിച്ചും ഉല്ലസിച്ചും പഠിച്ചു വളരേണ്ടവരാണന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഈ വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നീണ്ടൂര്‍ മൂഴിക്കുളങ്ങര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സ്ഥാപിച്ച വര്‍ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷ അഭയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വര്‍ണ്ണ കൂടാരം പ്രോജക്ട് നടപ്പിലാക്കിയത്. 

മാതൃക പ്രീപ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. യോഗത്തില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ 65 മത് വാര്‍ഷിക ആഘോഷവും രക്ഷാകര്‍ത്തൃ സംഗമത്തോടും അനുബന്ധിച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എസ് എസ് കെ ജില്ലാ കോഡിനേറ്റര്‍ കെ.
എസ്.പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഹൈ മി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂര്‍, നീണ്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആലീസ് ജോസഫ്,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പുഷ്പ ഷേണായി തുടങ്ങിയവര്‍ പ്രസംഗിച്ചു, കുട്ടികള്‍ക്കൊപ്പം വര്‍ണ്ണ കൂടാരത്തിലും ട്രെയിനിലും കയറിയും മന്ത്രി കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ചു. സ്‌കൂളിന്റെ വികസനത്തിന് പ്രത്യേക ഫണ്ടും മന്ത്രി പ്രഖ്യാപിച്ചു.

Post a Comment

0 Comments