തുടര്‍ച്ചയായി രണ്ടാം ദിവസവും വേനല്‍ മഴ എത്തിയത് കനത്ത വേനല്‍ ചൂടിന് ആശ്വാസം പകര്‍ന്നു. വേനല്‍ മഴയ്‌കൊപ്പമെത്തിയ കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു. വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും മുകളിലേക്ക് മരങ്ങള്‍ കട പുഴകി വീണ് നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി പോസ്റ്റുകളും കാറ്റില്‍ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കറ്റോട്, കമ്പനിക്കടവ് മേഖലകളില്‍ തിങ്കളാഴ്ച 4 മണിയോടെ വീശിയടിച്ച കനത്ത കാറ്റ്നാശംവിതച്ചു.
0 Comments