പാലായിലെ പ്രധാന റോഡിന്റെ വശങ്ങളില്‍ പോലും മാലിന്യനിക്ഷേപം വ്യാപകമാകുന്നു. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കിഴതടിയൂര്‍ ബൈപ്പാസ് റോഡില്‍ കോട്ടപ്പാലം ജംഗ്ഷനിലെ തോട്ടിലും പരിസരങ്ങളിലും ആണ് ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ തള്ളുന്നത്. മാലിന്യം തള്ളുന്നതിനാല്‍ നായകളുടെയും കുറുക്കന്റെയും ശല്യവും വര്‍ധിക്കുന്നതായും പരാതി ഉയരുന്നു . തട്ടുകടകളിലെ മാലിന്യങ്ങളടക്കമാണ് ഇവിടെ തള്ളുന്നത്.
മാലിന്യം ഇവിടെ കിടന്ന് ചീഞ്ഞ് അളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. വാര്‍ഡ് കൗണ്‍സിലര്‍ വി.സി പ്രിന്‍സിന്റെ നേതൃത്വത്തില്‍ നഗരസഭ മാലിന്യം നീക്കം ചെയ്തു. ഇവിടെ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും സിസിടിവി സ്ഥാപിക്കുമെന്നും പ്രിന്‍സ് പറഞ്ഞു കൊട്ടാരമറ്റം റസിഡന്‍സ് അസോസിയേഷനും മാലിന്യം തള്ളുന്നവര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്.
0 Comments