കിടങ്ങൂര്‍ ഗ്രാമത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പി ജി സുരേഷ് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മികച്ച വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും, സ്‌ക്കുളുകള്‍ക്കും, ഘടക സ്ഥാപനങ്ങള്‍ക്കും, ഹരിത അയല്‍ക്കുട്ടങ്ങള്‍ക്കും, റസിഡന്‍സ് അസോസിയേഷനുകള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തോമസ് മാളിയേക്കല്‍ സ്വാഗതവും, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനിജ പി തോമസ് നന്ദിയും പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഇ എം ബിനു, ഹേമ രാജു, രശ്മി രാജേഷ്, ദീപലത, വിജയന്‍ കെ ജി, മിനി ജെറോം,കുഞ്ഞുമോള്‍ ടോമി, ലൈസമ്മ ജോര്‍ജ്ജ്,സിബി സിബി, റ്റീനാ മാളിയേക്കല്‍, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments