സ്റ്റുഡിയോ ഫ്രണ്ട്‌സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന്‍ മെഡിക്കല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടത്തി. മരിയന്‍ മെഡിക്കല്‍ സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘം പ്രസിഡന്റ് എബിന്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ദിനാചരണവും ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി.
മരിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ളി ജോസ്, ജനമൈത്രി പോലീസ് എം എന്‍ അജയകുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ മാത്യു തോമസ്, പി ആര്‍ ഓ സിസ്റ്റര്‍ ബെന്‍സി എഫ് സി സി, ഡോക്ടര്‍ ലിനറ്റ് പി ഡി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബൈജു കൊല്ലംപറമ്പില്‍, സാവിയോ കാവുകാട്ട്, സിസ്റ്റര്‍ റെറ്റി എഫ് സി സി, സിസ്റ്റര്‍ റ്റിന്‍സി എഫ് സി സി, ഓപ്പറേഷന്‍ മാനേജര്‍ ബാബു സെബാസ്റ്റ്യന്‍,കെ. ആര്‍. സൂരജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ക്യാമ്പില്‍ മുപ്പതോളം പേര്‍ രക്തം ദാനം ചെയ്തു. വനിതകളോടൊപ്പം കുടുംബാഗംങ്ങളായ പുരുഷന്മാരും രക്തം ദാനം ചെയ്തു. സിസ്റ്റര്‍ ആഗ്‌നസ് എഫ് സി സി, ഡോക്ടര്‍ മാമച്ചന്‍ , സിസ്റ്റര്‍ ബിന്‍സി എഫ് സി സി, പി ആര്‍ ഓ വിഷ്ണു, ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍ , ഷാജി തകിടിയേല്‍, ഗിരീഷ് കൃഷ്ണന്‍, റെജി ചിത്ര, അനീഷ് കൃഷ്ണന്‍, ബിജു സി നായര്‍, തോമസ് ജോര്‍ജ്, സതീശന്‍ സീസണ്‍ , രമേശ് മുരുകന്‍,വിഷ്ണു തങ്കച്ചന്‍, രാജേഷ് പോണാട് എന്നിവര്‍ ക്യാമ്പിനും പരിപാടികള്‍ക്കും നേതൃത്വം നല്‍കി.
0 Comments