Breaking...

9/recent/ticker-posts

Header Ads Widget

ജാഗ്രത സമിതി രൂപീകരിച്ചു



ചേര്‍പ്പുങ്കല്‍ YMCWA യുടെ നേതൃത്വത്തില്‍ ജാഗ്രത സമിതി രൂപീകരിച്ചു. 4 പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും, സമൂഹത്തിലെ നാന തുറയിലുള്ള ആളുകളെയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. പ്രസിഡണ്ട് ഷൈജു കോയിക്കല്‍ യോഗത്തില്‍ അധ്യഷത വഹിച്ചു.വിമുക്തി മിഷനുമായി സഹകരിച്ചു കൗണ്‍സിലിംഗ്, ചികിത്സ  എന്നിവ സംഘടിപ്പിക്കും. ലഹരി ബോധവല്കരണത്തിനായി  വിമുക്തി ആന്‍ഡ് ബോധവത്കരണ സ്‌പെഷ്യല്‍ കമ്മിറ്റിയും രൂപീകരിച്ചു. 

ഉല്ലാസ് പാലമ്പുരയിടം, മാത്യു എം കുര്യാക്കോസ്, സാജു കൂടത്തിനാല്‍ രാജേഷ് R, ജാഗ്രത സമിതി കോര്‍ഡിനേറ്റര്‍മാരായ ദീപു പുതിയവീട്ടില്‍, സച്ചിന്‍ സാതാശിവന്‍ , സതീശന്‍ ശ്രീനിലയം, രെഞ്ജിത് ജി മീനാഭവന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ എക്‌സൈസ്  പാലാ ഡിവിഷന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍  ജെക്‌സി ജോസഫ്  സംസാരിച്ചു. ജാഗ്രത സമിതി രക്ഷാധികാരി ആയി ജോസ്‌മോന്‍ മുണ്ടക്കല്‍, ഉപദേശക സമിതി അംഗങ്ങള്‍ ആയി ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ജീന അജിത്, മേഴ്സി ജോണ്‍ , മിനി ജെറോം ടോം മാത്യു വടാന ആര്യ സബിന്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments