Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് നാഷണല്‍ യൂത്ത് പാര്‍ലമെന്റ്



രാജ്യത്തിന്റെ ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ നിന്നും യുവജനങ്ങള്‍ പിന്‍മാറുകയാണെന്ന് സെബാസ്റ്റാന്‍ കുളത്തുങ്കല്‍ എം എല്‍ എ പറഞ്ഞു. രാഷ്ട്രീയത്തിലെ മോശം പ്രവണതകളില്‍ യുവജനങ്ങള്‍ അസംതൃപ്തരാണ്. ജനാധിപത്യ ഭദ്രതയെ വര്‍ഗ്ഗീയതയും പണാധിപത്യവും ഹൈജാക്കു ചെയ്യുമ്പോള്‍ യുവജനങ്ങളാണ് ഇതിനുള്ള മറുപടിനല്‍കേണ്ടതെന്നും അദ്ധേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് പൊളിറ്റിക്‌സ് വിഭാഗം സംഘടിപ്പിച്ച നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .


 നിയമസഭയുടെ നടപടിക്രമങ്ങളും, കീഴ് വഴക്കങ്ങളും അദ്ധേഹം വിശദീകരിച്ചു. 2025 ലെ റിപ്പബ്‌ളിക്ക് ദിന പരേഡില്‍ പങ്കെടുത്ത അല്‍ഫോസ അലക്‌സിനെ അദ്ദേഹം ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കന്‍, അദ്ധ്യാപകരായ സിറിള്‍ സൈമണ്‍, അനിറ്റ് ടോം തുടങ്ങിയവര്‍ സംസാരിച്ചു. പാര്‍ലമെന്റിലെ ചോദ്യ ഉത്തര വേളയും, സഭാ നടപടികളും, ചര്‍ച്ചകളും, വാകൗട്ടുമെല്ലാം  അവതരിപ്പിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ വിദ്യാഭ്യാസ ബില്ലും അടിയന്തര പ്രമേയങ്ങളുംഅവതരിപ്പിച്ചു.

Post a Comment

0 Comments