പ്രകൃതി സൗഹൃദ ശുചിത്വ സന്ദേശവുമായി ഭരണങ്ങാനം പഞ്ചായത്തിന്റെയും ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 655 വനിതകള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി ഉദ്ഘാടനം നിര്‍വഹിച്ചു. Dr. രെസ്ന കെ.എസ് ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഉള്ളനാട് സാമൂഹിക ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിജു ജോണ്‍ അധ്യക്ഷനായിരുന്നു. ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍മാരായ സുധ ഷാജി, ലിസമ്മ സെബാസ്റ്റ്യന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ വനജ കെ.ആര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബിമല്‍ കുമാര്‍ ഡി, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഷിജിമോള്‍ ടി.കെ, ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം PRO ജയലക്ഷ്മി വിജയന്‍, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ് എന്നിവര്‍ സംസാരിച്ചു.
0 Comments