Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അഡ്വഞ്ചര്‍ ക്യാമ്പ്



ലഹരിയുടെ കണ്ണികള്‍ പിടിമുറുക്കുന്ന കാലഘട്ടത്തില്‍ യുവാക്കള്‍ക്ക് സാഹസികതയുടെ ലഹരി പരിചയപ്പെടുത്തി പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അഡ്വഞ്ചര്‍ ക്യാമ്പ് നടന്നു. കുറവിലങ്ങാട് ദേവമാതാ കോളജിന്റെ സഹകരണത്തോടെയാണ് വിവിധ സാഹസിക ഇനങ്ങള്‍ സ്‌കൂള്‍ മുറ്റത്ത് അരങ്ങേറിയത്. സ്‌കൂള്‍ അസി. മാനേജര്‍. ഫാ. ഫ്രെഡ്ഡി പെരിങ്ങാമലയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു 

ദേവമാതാ കോളേജ് കായികവിഭാഗം  പ്രൊഫ ഡോ. സതീശ്  തോമസ്, സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രൊഫ. ഡോ. സുനില്‍ തോമസ് എന്നിവര്‍ അഡ്വഞ്ചര്‍ ക്യാമ്പിന്  നേതൃത്വം നല്‍കി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  . ഫാ. റെജിമോന്‍ സ്‌കറിയ സ്വാഗതം ആശംസിച്ചു. റാപ്പെലിംഗ്, ജൂമറിംഗ്, വാലി ക്രോസിംഗ്, കാര്‍ഗോ നെറ്റ് തുടങ്ങി, അടിയന്തര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന വിവിധ സാഹസിക ഇനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടാനും പരിശീലിക്കാനും സൗകര്യമൊരുക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അവധിക്കാലം മൊബൈലിന്റെ ലോകത്ത് ചെലവഴിക്കാതെ പ്രയോജനകരമായി ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശകമായി മാറുകയായിരുന്നു  പരിപാടി അധ്യാപകരായ ബാബു ജോസഫ്,  ഫാ ജോമി ജോര്‍ജ്,  ജോബി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി.

Post a Comment

0 Comments