Breaking...

9/recent/ticker-posts

Header Ads Widget

അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 17ന് കൊടിയേറ്റ് നടക്കും.



ആചാര അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രില്‍ 17ന് കൊടിയേറുമെന്ന് ഭാരവാഹികള്‍ പാലാ മീഡിയ ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശ്രീകോവില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ആര്‍ഭാടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. 17 ന് രാത്രി 7.30 ന് തന്ത്രി പുലിയന്നൂര്‍ മന മുരളീനാരായണന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി മിഥുന്‍ കൃഷ്ണന്‍ പോറ്റി യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 

തുടര്‍ന്ന് ഡോ. സരിത മഹേശ്വരന്റെ ആധ്യാത്മിക പ്രഭാഷണവും കൊടിയേറ്റ് സദ്യയും നടക്കും. ഏപ്രില്‍ 22 നാണ് ആറാട്ട് ഉത്സവം. രാവിലെ എട്ടിന് കൊടിയിറക്ക്, തുടര്‍ന്ന് ആറാട്ട്, 25 കലശം, 12ന് തിരുവോണമൂട്ട്, വൈകിട്ട് സമൂഹ ആരാധന, ആലുങ്കല്‍ ശിവന് ദീപാരാധന എന്നിവയുമുണ്ടായിരിക്കും. മെയ് മാസം 11 മുതല്‍ 18 വരെ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം നടക്കും. യജ്ഞാചാര്യന്‍ ബ്രഹ്‌മശ്രീ പൈങ്ങോട് ശ്രീജിത്ത് നമ്പൂതിരി നേതൃത്വം നല്‍കും.ദേവസ്വം ഭാരവാഹികളായ സോമനാഥന്‍ നായര്‍ അക്ഷയാ, പി. പി. നിര്‍മ്മലന്‍, സലി ചെല്ലപ്പന്‍, അജിത് കുമാര്‍ കെ എസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments