ലഹരിക്കും ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ മാസ്റ്റേഴ്സ് അത്ലറ്റുകളുടെ നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. കല്ലറ ഗ്രാമത്തില്‍ നിന്നും തുടക്കം കുറിച്ച് കടുത്തുരുത്തിയിലേക്ക് നടത്തിയ ലഹരിവിരുദ്ധ മാരത്തോണില്‍ നിരവധിപേര്‍ പങ്കുചേര്‍ന്നു. കടുത്തുരുത്തി ജനമൈത്രി പോലീസ്, കല്ലറ, മാഞ്ഞൂര്‍, കടത്തുരുത്തി പഞ്ചായത്തുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ലഹരി വിരുദ്ധ സന്ദേശ മാരത്തോണ്‍ സംഘടിപ്പിച്ചത്.
ഇന്ത്യക്കായി വിവിധ രാജ്യങ്ങളില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റുകളില്‍ മെഡലുകള്‍ നേടിയ 20 ഓളം ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റുകള്‍ മാരത്തോണില്‍ പങ്കെടുത്തു. ശ്രീലങ്കയിലും മലേഷ്യയിലും നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ നേടിയ കല്ലറ സ്വദേശിയും ലഹരിവിരുദ്ധ പ്രവര്‍ത്തകനുമായ വിനീത് പടന്നമാക്കലാണ് നേതൃത്യം നല്‍കിയത്. ലഹരി അരുത് എന്ന സന്ദേശവുമായിട്ടാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. കല്ലറയില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു രാവിലെ എട്ടിന് കല്ലറയില്‍ നിന്ന് ആരംഭിച്ച് കല്ലറ എസ്ബിടി ജംഗ്ഷന്‍, പുത്തന്‍പള്ളി, മാന്‍വെട്ടം, കുറുപ്പന്തറ മാര്‍ക്കറ്റ്, കുറുപ്പന്തറ കവല, മുട്ടുചിറ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു കടത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ പ്രസംഗിച്ചു. ഫ്ളാഷ് മോബും സൈക്ലിങ് താരങ്ങളുടെ പങ്കാളിത്തവും ലഹരി വിരുദ്ധ മാരത്തോണില്‍ ഉണ്ടായിരുന്നു.വയനാട്ടില്‍ നിന്നു വന്ന ട്രാന്‍സ് വുമണ്‍ ഷിയയും ലഹരി വിരുദ്ധ സന്ദേശം മാരത്തോണിന്റെ ഭാഗമായി. ജോസഫ് എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
0 Comments