തപസ്യ കലാസാഹിത്യവേദി കാണക്കാരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കിളികള്‍ക്ക് ദാഹം അകറ്റുന്നതിനുള്ള തണ്ണീര്‍ക്കുടം വിതരണവും സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാര ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനുമായ സുനില്‍ സുരേന്ദ്രന്‍ പൂമരത്തണലിന് അനുമോദനവും നല്‍കി. തണ്ണീര്‍കുട വിതരണം വനമിത്ര അവാര്‍ഡ് ജേതാവ് സുനില്‍ സുരേന്ദ്രനും കാണക്കാരി പഞ്ചായത്തിലെ പരിസ്ഥിതി സൗഹൃദ ഭവന അവാര്‍ഡ് ജേതാവ് കെ. മന്മഥനും ചേര്‍ന്ന് നിര്‍വഹിച്ചു.
യോഗത്തില്‍ തപസ്യ കലാസാഹിത്യവേദി കാണക്കാരി യൂണിറ്റ് പ്രസിഡണ്ട് റിട്ടയേര്‍ഡ് ഡിവൈഎസ്പി.. ജെ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കാണക്കാരി പഞ്ചായത്തിലെ മികച്ച കുടുംബശ്രീ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ കുടുംബശ്രീ പ്രവര്‍ത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും പ്രശസ്ത ശില്പിയുമായ ദിലീഷ് കെ പുരുഷോത്തമന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിഭ കുടുംബശ്രീ ADS സിമി ദാമോദരന്‍, തപസ്യ കലാ സാംസ്‌കാരിക സമിതി ഭാരവാഹികളായ വേണുഗോപാല്‍, ആശ അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തണ്ണീര്‍കുട വിതരണത്തോടൊപ്പം ഔഷധ ഔഷധസസ്യ വിതരണവും നടത്തി.
0 Comments