വനിതാ ശാക്തീകരണത്തിന് വിപ്ലവകരമായ മുന്നേറ്റം കുറിച്ച, അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. ഇരുപതാം വാര്‍ഷികാഘോഷവും എന്‍.റ്റി.എല്‍ സമ്മിറ്റും പൂര്‍വ്വകാല പ്രവര്‍ത്തകരുടെ സംഗമത്തിന്റെയും ഉദ്ഘാടനം അര്‍ച്ചന വിമന്‍സ് സെന്റര്‍ ഫൗണ്ടര്‍, ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുവും, അര്‍ച്ചന വിമന്‍സ് സെന്റര്‍ പാര്‍ട്ണര്‍ ഡെന്നീസ് റിച്ചാര്‍ഡും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സ്ത്രീകളെ വൈദഗ്ദ്ധ്യമുള്ള തൊഴില്‍ മേഖലകളില്‍ നിന്നും അന്യവത്കരിച്ചിരുന്ന കാലങ്ങളില്‍ വേറിട്ടൊരു സേവന ദൗത്യവുമായാണ് അര്‍ച്ചന വിമന്‍സ് സെന്റര്‍ രംഗത്ത് വന്നത്.
കേരളത്തിലെ വനിത മേസ്തിരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്ത്രീ ശാക്തികരണ വഴിയില്‍ നിരവധി സ്ത്രീകള്‍ക്ക് പരമ്പരാഗതമല്ലാത്ത തൊഴില്‍ മേഖലകളില്‍ വൈദഗ്ദ്ധ്യവും , അവസരവും അര്‍ച്ചന സെന്റര്‍ നല്‍കി. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുവിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി ഇരുപത് വര്‍ഷമായി അര്‍ച്ചന വിമന്‍സ് സെന്റര്‍ മുന്നേറുകയാണ്. സമ്മേളനത്തില്‍ മോന്‍സ് ജോസഫ് MLA അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് വികാരി റവ. ഫാ. ജോസഫ് മുണ്ടകത്തില്‍, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, വാര്‍ഡ് കൗണ്‍സിലര്‍ സിബി ചിറയില്‍, പുഷ്പഗിരി സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ. ഫാ. ജോസഫ് ആലുങ്കല്‍, ഫ്യൂച്ചര്‍ സ്റ്റാര്‍ എഡ്യൂക്കേഷണല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. ആന്‍സി ജോര്‍ജ്, ഇടുക്കി ഡിസ്ട്രിക് വിമന്‍ കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി എബ്രഹാം, കോട്ടയം നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ റെജി വര്‍ഗീസ്, എസ്.യു.എഫ്. പ്രതിനിധി മനോഹരന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പൊതുസമ്മേളനം, സ്‌നേഹ വിരുന്ന് , വിവിധ കലാപരിപാടികള്‍ തുടങ്ങിയവയും നടന്നു.
0 Comments