പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നാല്പതാം വെള്ളി ആചരണം നടന്നു. പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു.
നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി വല്യച്ഛന്‍ മലയിലേക്ക് കുരിശിന്റെ വഴിയും നടത്തി. കുരിശിന്റെ വഴി മലമുകളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ രൂപത ഡയറക്ടര്‍ റവ.ഫാ.ജോസഫ് നരിതൂക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. രൂപതയിലെ വിവിധ ഇടവകകളിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും അംഗങ്ങള്‍ നേതൃത്വം നല്‍കി
0 Comments