Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി



അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ  ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികള്‍ ഒഴിവാക്കി ലളിതമായാണ്  നടത്തുന്നത്.  വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് നടത്തിയ പുറത്തു നമസ്‌കാരത്തിന്  ചോലത്തടം പള്ളി വികാരി ഫാ.  തോമസ് തയ്യില്‍ നേതൃത്വം നല്‍കി.  

ബുധനാഴ്ച രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു. 9.30 ന്  തിരുസ്വരുപ  പ്രതിഷ്ഠയ്ക്കുശേഷം.  10നും 12നും 1.30നും 2.45നും 4നും വിശുദ്ധ കുര്‍ബാന, നൊവേനയും നടന്നു. ഉച്ചകഴിഞ്ഞ് 4.30 ന്ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് പിതാവ് കര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി..   24 ന് രാവിലെ 5.30നും 6.45നും 8നും,  വിശുദ്ധ കുര്‍ബാന, നൊവേന. 10ന് തിരുനാള്‍ റാസ. സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ കാര്‍മികത്വം വഹിക്കും. 12.30ന് പകല്‍  പ്രദക്ഷിണം.  ഏപ്രില്‍ 25 ന് 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വി. കുര്‍ബാന അര്‍പ്പിക്കും.   7 മണിക്ക് വി. ഗീവര്‍സിന്റെ തിരുസ്വരൂപം അള്‍ത്താരയില്‍ പുനപ്രതിഷ്ഠിക്കും.  എട്ടാമിടമായ മെയ് ഒന്നിന് തിരുനാള്‍ സമാപിക്കും.

Post a Comment

0 Comments