ഭാരതീയ ദളിത് കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ഏകദിന സെമിനാറും കടപ്ലാമറ്റത്ത് നടന്നു. കടപ്ലാമറ്റം കോണ്‍ഗ്രസ് ഭവനില്‍ നടന്ന സമ്മേളനം DCC പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ദളിത് ആദിവാസി വിഭാഗങ്ങള്‍ കടുത്ത അവഗണനയും അവഹേളനവും നേരിടുകയാണെന്നും നവോത്ഥാന മൂല്യങ്ങളെ തമസ്‌കരിച്ച് തങ്ങള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കാനാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രമമെന്നും നാട്ടകം സുരേഷ് പറഞ്ഞു.
ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് PC ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ജോണ്‍ തറപ്പേല്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിനു മുന്നോടിയായി ബിജു വെളിയന്നൂര്‍ പതാക ഉയര്‍ത്തി. NK ഗോവിന്ദന്‍, ജോബി ജോണ്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ന്യൂജന്റ് ജോസഫ്, മാത്യു കുളിരാനി , CC മൈക്കിള്‍, മാര്‍ട്ടിന്‍ മരങ്ങാട്ടുപിള്ളി, ജോസ് കൊല്ലറാത്ത്, പ്രവീണ്‍, സെബാസ്റ്റ്യന്‍ കാണക്കാരി, KT കുര്യാക്കോസ്, തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments