Breaking...

9/recent/ticker-posts

Header Ads Widget

ഒരു മണിക്കൂര്‍ കൊണ്ട് ബൈബിള്‍ മുഴുവന്‍ പകര്‍ത്തിയെഴുതി



അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ 'മെ ല്‍സാദ് നഹ്‌റാ' നടന്നു.. ഇടവക്കാരായ ആയിരം പേര്‍ ഒരുമിച്ചിരുന്ന് ഒരു മണിക്കൂര്‍ കൊണ്ട്  ബൈബിള്‍ മുഴുവന്‍ പകര്‍ത്തിയെഴുതി വിശുദ്ധ വഴിയില്‍ പുതിയ ചരിത്രം കുറിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ: സ്‌കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്നു ദൈവവചനം പകര്‍ത്തി എഴുത്തിന്റെ  ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു. 

 ആറു വയസ്സ് മുതല്‍ 85 വയസ്സ് വരെ ഉള്ളവര്‍ ഈ വലിയ സംരംഭത്തില്‍ പങ്കുചേര്‍ന്നു.ഒരു കോടി  അക്ഷര  അര്‍ച്ചനകളാണ് ബൈബിള്‍ വചനങ്ങളായി ആയിരത്തോളം വരുന്ന ഇടവകാംഗങ്ങള്‍ ഒരേ മനസ്സോടെ ഹൃദയ വിശുദ്ധിയോടെ പകര്‍ത്തിയെഴുതിയത്. ഇടവകയുടെ കൂട്ടായ്മയും ആധ്യാത്മിക ചൈതന്യവും വിളിച്ചോതിയ അവിസ്മരണീയ നിമിഷമായി ഇതു മാറി. വികാരി ഫാദര്‍ സോണി തെക്കുമുറിയിലും സഹവികാരി ഫാദര്‍ ജെറിന്‍ കാവനാട്ടും  മതാധ്യാപകരും കൈകാരന്മാരും  നേതൃത്വം നല്‍കി.

Post a Comment

0 Comments