ലോക്‌സഭയിലും രാജ്യ സഭയിലും വഖഫ് ഭേദഗതി ബില്‍ പാസായതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട്, ബി.ജെ.പി. ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ടൗണില്‍ പ്രകടനം നടത്തി. ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്ത ഫ്രാന്‍സിസ് ജോര്‍ജ് MP യുടെ അവസരവാദ രാഷ്ട്രീയത്തിനെതിരെയും പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ബി.ജെ.പി. ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് സരുണ്‍ അപ്പുക്കുട്ടന്‍, സിറില്‍ നരിക്കുഴി, ബാലകൃഷ്ണന്‍, സിന്ധു കോതശ്ശേരി, രശ്മി ശ്യാം, മണിക്കുട്ടന്‍, സനല്‍കുമാര്‍, ശ്യാം കുമാര്‍, മണികണ്ഠന്‍, നെല്‍സണ്‍, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments