വഖഫ് നിയമഭേദഗതിയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും അഭിനന്ദനയോഗവും നടത്തി. മുന്‍ എംഎല്‍എയും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ പി.സി ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് അഭിലാഷ് ജയ്‌മോഹന്‍ അദ്ധ്യക്ഷത വഹിച്ചു.
കര്‍ഷക മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന കമ്മറ്റിയംഗം എഡ്വ. പി.ജെ തോമസ്സ് , സംസ്ഥാന സമിതിയംഗം സോമശേഖരന്‍ തച്ചേട്ട്, ടോജോ തോമസ്സ് , ജില്ലാ കമ്മറ്റിയംഗം അഡ്വ. മോഹനകുമാര്‍, പ്രൊഫ. ജോസ് ടി ജോസ് , ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയും മെമ്പറുമായ സുരേഷ് പി.കെ , മെമ്പര്‍മാരായ സതീഷ്. K B . , ചിത്രാ സജി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments