Breaking...

9/recent/ticker-posts

Header Ads Widget

കുറിഞ്ഞിയില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തോട്ടില്‍ തള്ളി.



കുറിഞ്ഞിയില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തോട്ടില്‍ തള്ളി. രാമപുരം കുറിഞ്ഞി റോഡില്‍ കുറിഞ്ഞി പള്ളിക്കു സമീപത്തെ തോട്ടിലാണ് മാലിന്യം തള്ളിയത്.  നെല്ലാപ്പാറയില്‍ നിന്നും കുറിഞ്ഞി കൂമ്പന്‍ ഭാഗത്തുനിന്നും ഉത്ഭവിക്കുന്ന മീനച്ചിലാറിന്റെ കൊത്തോടിയ കരിയില തോട്ടിലാണ് സംഭവം. 

 മീനച്ചില്‍ ആറിന്റെ പ്രധാന കൈത്തോടാണിത്. ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികളും ഈ തോടിന്റെ ഇരു കരകളിലുമുണ്ട്. പ്രദേശത്ത് ചാക്കില്‍ കെട്ടി മാലിന്യം തള്ളുന്നത്  നിത്യസംഭവമായി മാറിയിരിക്കുയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശത്ത് ചാക്കില്‍ മാലിന്യം തള്ളിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. വലിയ ടാങ്കര്‍ ലോറിയില്‍ ടണ്‍ കണക്കിന്  മാലിന്യങ്ങളാണ് തോട്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. കടുത്തുരുത്തി, വൈക്കം, ഉഴവൂര്‍, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍ ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം ഇടുക്കി ജില്ലയിലേയ്ക്ക് പോകുന്ന പ്രധാന റോഡില്‍  മാലിന്യം തള്ളിയവരെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments