Breaking...

9/recent/ticker-posts

Header Ads Widget

നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.



നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പാലാ വൈക്കം റോഡില്‍ മരങ്ങാട്ടുപിള്ളി ആണ്ടൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം  രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. ആശുപത്രിക്കു സമീപമുള്ള വളവിലാണ് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്.  ടയര്‍ നിര്‍മ്മാണത്തിന് ഉള്ള റബ്ബര്‍ സാമഗ്രികളുമായി പോയ ലോറി ആണ് മറിഞ്ഞത്.ഡെല്‍ഹിയില്‍ നിന്നും പൈകയിലുള്ള റബ്ബര്‍ ഫാക്ടറിയിലേയ്ക്ക് ലോഡുമായി പോകുകയായിരുന്നു ലോറി. ലോറിയില്‍ ഉണ്ടായിരുന്ന 4 പേര്‍ക്ക് പരിക്കേറ്റു.  ഇവരെ  പാലാ ജനറല്‍ ആശുപത്രി പ്രവേശിപ്പിച്ചു.  അപകടത്തില്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട് മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. റോഡ് നിര്‍മ്മാണത്തിലെ അപാകത ഈ ഭാഗത്ത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.



Post a Comment

0 Comments