Breaking...

9/recent/ticker-posts

Header Ads Widget

ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു



കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. ഏറ്റുമാനൂര്‍ പുന്നത്തുറ കറ്റോട്  ഭാഗത്ത് താമസക്കാരനായ ശിവരാജ് ആണ് ഭാര്യ ജിനുവിനെ  കിണറ്റില്‍ തള്ളിയിട്ടത്. സംഭവത്തിനുശേഷം   ഭര്‍ത്താവും കിണറ്റില്‍ ചാടി.  ഇരുവരെയും ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. കാലിന് പരിക്കേറ്റ ജിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ തമ്മില്‍ നാളുകളായി കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ സജീവ് നാളുകളായി ഇവരുടെ വിഷയത്തില്‍ ഇടപെടുകയും പോലീസിലും വനിതാ പ്രൊട്ടക്ഷന്‍ സെല്ലിലും പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു.



Post a Comment

0 Comments