Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കനെ തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.



മധ്യവയസ്‌കനെ തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ തവളക്കുഴി ജംഗ്ഷന് സമീപo വള്ളിക്കാട് റോഡിലേക്ക് കയറുന്ന ഭാഗത്ത് കലുങ്കിന്റെ താഴെയാണ് 15 അടിയോളം താഴ്ചയില്‍ തോട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര സ്വദേശി അപ്പു (65) ആണ് മരണമടഞ്ഞത്. ഇദ്ദേഹം ദീര്‍ഘനാളായി സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. തിരക്കേറിയ സ്ഥലമായിരുന്നു എങ്കിലും രാവിലെ ഏഴരയോടെ മാത്രമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തവളക്കുഴി  ജംഗ്ഷനില്‍ ബാര്‍ ഹോട്ടലിനു  സമീപം ഓട്ടോ സ്റ്റാന്‍ഡും കൂടാതെ മറ്റൊരു ഹോട്ടലും സ്ഥിതിചെയ്യുന്ന ഭാഗo ജനത്തിരക്കേറിയ ഇടമാണ്.  എങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.നീരൊഴുക്ക് നിലച്ച തോട്ടില്‍  മാലിന്യം ഒഴുകി പരന്ന നിലയിലാണ്. നാട്ടുകാരാണ് സംഭവം പോലീസിനെ വിളിച്ച് അറിയിച്ചത്.  സംഭവസ്ഥലത്ത് എത്തിയ  ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




Post a Comment

0 Comments