ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പാറകണ്ടം സിഗ്‌നല്‍ ജംഗ്ഷനില്‍ കണ്ടെയ്‌നര്‍ ലോറി കാറില്‍ ഇടിച്ചു കയറി. രാത്രി 10.45 ഓടെയാണ് അപകടം ഉണ്ടായത്. കാറില്‍ ഇടിച്ച കണ്ടെയ്‌നര്‍ ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാര്‍ കണ്ടെയ്‌നര്‍ ലോറിയെ പിന്തുടര്‍ന്ന് പട്ടിത്താനം റൗണ്ടാനയില്‍ വച്ച് തടഞ്ഞു. ബുധനാഴ്ച രാത്രി 10.45.ഓടെയാണ് അപകടം.
പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ മുന്‍വശം തകര്‍ന്നു. ഇതേസമയം പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന മറ്റൊരു ലോറിയുടെ ടയര്‍ പൊട്ടിയത് പരിഭ്രാന്തി പടര്‍ത്തി. വലിയ ശബ്ദത്തോടെയാണ് ടയര്‍ പൊട്ടിയത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഗോപുരത്തിന് മുന്നില്‍ എം.സി റോഡിലെ ഇറക്കം ഇറങ്ങുന്നതിനിടെയാണ് ലോറിയുടെ പുറകുവശത്തെ ടയര്‍ പൊട്ടിയത്. വലിയ അപകടമാണ് വഴി മാറിയത്. ഈ സമയം ഇതിലെ മറ്റു വാഹനങ്ങളൊന്നും കടന്നു പോകുന്നില്ലായിരുന്നു. ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം റോഡ് അരികില്‍ ഒതുക്കിയത് മൂലം ഗതാഗത തടസ്സവും ഒഴിവായി.
0 Comments