Breaking...

9/recent/ticker-posts

Header Ads Widget

ക്ലബ്ബിന്റെ നാല്പതാം വാര്‍ഷികവും പബ്ലിക് ലൈബ്രറിയുടെ പതിനഞ്ചാം വാര്‍ഷികവും ആഘോഷിച്ചു.



എലിക്കുളം നവഭാരത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നാല്പതാം വാര്‍ഷികവും പബ്ലിക് ലൈബ്രറിയുടെ പതിനഞ്ചാം വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം, കലാസന്ധ്യ സാംസ്‌കാരിക സമ്മേളനം ആദരിക്കല്‍ ചടങ്ങുകള്‍ കൂപ്പണ്‍ നറുക്കെടുപ്പ് എന്നിവയും നടത്തി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോബി ജേക്കബ് പുളിയങ്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് ക്ലബ്ബിന്റെ സ്ഥാപക നേതാവ് തോമസ് കുന്നപ്പള്ളിയെയും, ആദ്യ ഭരണസമിതി അംഗങ്ങളായ എ എസ് മാത്യു അയലൂകുന്നേല്‍, ജോസ് കുന്നപ്പള്ളി, രാജു പി എം മണ്ണൂര്‍, ജോസ് വരകില്‍, ബെന്നി സ്റ്റീഫന്‍ ആയലൂകുന്നേല്‍, ബേബി പനച്ചിക്കല്‍, ഗോപി കെ ജി കൊല്ലം പറമ്പില്‍, കെ എം മാത്യു കുന്നപ്പള്ളി എന്നിവരെ ആദരിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍, ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക, നവഭാരത് ക്ലബ്ബ് പ്രസിഡന്റ്  എന്‍ ആര്‍ ബാബു നടപ്പുറകില്‍, എ എസ് ഷാജി എലികുളം, പഞ്ചായത്ത് മെമ്പര്‍മാരായ മാത്യൂസ് മാത്യു പെരുമനങ്ങാട്ട്, സില്‍വി വില്‍സണ്‍, ആശാ മോള്‍ റോയ്, ക്ലബ് സെക്രട്ടറി ജസ്റ്റിന്‍ ജോര്‍ജ് മണ്ഡപത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് ഗാനമേളയുംഅരങ്ങേറി.

Post a Comment

0 Comments