പെരുവ അവര്‍മ്മ മങ്ങാട്ട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശ്രീകോവില്‍ ചുമരില്‍ ആലേഖനം ചെയ്ത ചുമര്‍ചിത്രങ്ങളുടെ സമര്‍പ്പണം നടന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഗണപതിയുടെയും ശിവകുടുംബം, ശാസ്താവ്, ഭുവനേശ്വരി എന്നീ ദേവതാ ചിത്രങ്ങളുമാണ് ശ്രീകോവില്‍ ചുവരില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്.
ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പ്രസിദ്ധ കലാകാരന്‍ അനുരാജ് കൊങ്ങാണ്ടൂര്‍ ആണ് മനോഹരമായി ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. ചുമര്‍ചിത്ര സമര്‍പ്പണം വിഷു ദിനത്തില്‍ വൈകിട്ട് 6 ന് ക്ഷേത്രം തന്ത്രി മനയതാറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി പ്രസീത് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് സുശീല പത്മന്‍,സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, ട്രഷറര്‍ സുനില്‍ സി.നായര്‍, വൈസ് പ്രസിഡന്റ് മോഹന്‍ എന്നിവവരും മറ്റു ഭരണ സമിതി അംഗങ്ങളുംപങ്കെടുത്തു.
0 Comments