ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ട്രാവലര്‍ മറിഞ്ഞ് ഒരാള്‍ മരണമടഞ്ഞു. കുമരകം കമ്പിച്ചിറയില്‍ ധന്യയാണ് മരണമടഞ്ഞത്. 43 വയസ്സായിരുന്നു. വാഗമണ്‍ റോഡില്‍ വേലത്തുശേരിയിലാണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വന്ന ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുമരകത്തുനിന്നും ബുധനാഴ്ച വാഗമണ്ണിലെത്തിയ 12 അംഗ സംഘം തിരികെ മടങ്ങുന്ന തിനിടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ട്രാവലര്‍ യാത്രക്കാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും ഫയര്‍ഫോഴ്‌സുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 Comments