Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്തെ ഞെട്ടിച്ച് നഗര മധ്യത്തില്‍ ഇരട്ടക്കൊലപാതകം.



കോട്ടയത്തെ ഞെട്ടിച്ച് നഗര മധ്യത്തില്‍ ഇരട്ടക്കൊലപാതകം. ഇന്ദ്ര പ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും (64)  ഭാര്യ മീര ( 60)  യുമാണ് കൊല്ലപ്പെട്ടത്. തിരുവാതിക്കലിലെ വസതിയില്‍ പുലര്‍ച്ചെയാണ് ഇതുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ വീട്ടു ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ കണ്ടത്. വിജയകുമാറിന്റെ മൃതദ്ദേഹം സ്വീകരണമുറിയിലും മീരയുടെ മൃതദ്ദേഹം മുറിയിലുമാണ് കണ്ടെത്തിയത് . കോടാലി ഉപയോഗിച്ച് അക്രമിച്ച് കൊലപ്പെടുത്തിയതായാണ്  നിഗമനം. വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയില്‍ മാരകമായി പരിക്കേല്പിക്കുകയും ചെയ്തിട്ടുണ്ട്. വീടിന്റെ മുന്‍വാതിലിലൂടെയാണ് അക്രമി അകത്തു കടന്നത്. വീടിന്റെ ഔട്ട് ഹൗസില്‍ നിന്നുമാണ് ആയുധങ്ങള്‍ എടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് ചീഫ് ഷാഹുല്‍ ഹമീദും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോലീസ് നായയും ഫിംഗര്‍ പ്രിന്റ് സ്‌ക്വാഡും പരിശോധനകള്‍ നടത്തി.
 പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുള്ളതായി ജില്ലാ പോലീസ് ചീഫ് പറഞ്ഞു. 


മുന്‍പ് ജോലി ചെയ്തിരുന്ന  അന്യസംസ്ഥാനതൊഴിലാളി അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. അന്തരിച്ച വിജയകുമാറിന്റെ മകന്‍ ഗൗതമിനെ 2018 ല്‍ ദുരൂഹ സാഹചര്യത്തില്‍ റയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു . വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ്സ് ചെയ്ത ശേഷം നാട്ടിലെത്തി സ്ഥിരതാമസമാക്കുകയായിരുന്നു വിജയകുമാറും കുടുംബവും. ക്രൂരമായ കൊലപാതകത്തിനു തുമ്പുണ്ടാക്കാനുള്ള ശക്തമായ അന്വേഷണത്തിലാണ് പോലീസ്. CCTV ദൃശ്യങ്ങളടക്കം പരിശോധിച്ച പോലീസിന് പ്രതിയെ ക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.  ഇരട്ട കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം എന്ന് സംശയിക്കുന്നതായി കോട്ടയം എസ് പി എ. ഷാഹുല്‍ ഹമീദ് പറഞ്ഞു. കൊല്ലപ്പെട്ട വിജയകുമാറിന്റെ മകന്‍ ഗൗതമിന്റെ മരണവുമായി ഇതിന് ബന്ധമുണ്ടെന്ന് പോലീസ് ഇപ്പോള്‍ കരുതുന്നില്ല.  വളരെ ക്രൂരമായ കൊലപാതകമാണ് നടന്നത്. വീടിന്റെ മുന്‍ വാതിലൂടെയാണ് പ്രതികത്ത് കടന്നത്.  സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ജനാല തുറന്നത്.  വീടിന്റെ ഔട്ട് ഹൗസില്‍ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയിരിക്കുന്നത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ട്. ആരാണ് പ്രതി എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എസ് പി പറഞ്ഞു.

Post a Comment

0 Comments