Breaking...

9/recent/ticker-posts

Header Ads Widget

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി.



പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി.  വോളിബോള്‍ താരവും, പാലാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ കെ.എം. മാത്യു തറപ്പേല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവതലമുറ ലഹരിയുടെ പിന്നാലെ പായുന്നതൊഴിവാക്കി  സ്‌പോര്‍ട്‌സ് ഒരു ലഹരി ആക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. 


ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക്  ബോളുകള്‍ സമ്മാനമായി  നല്‍കി.  പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിവിധ കായിക ഇനങ്ങളിലും, അത്ലറ്റിക്‌സിലും രണ്ടുമാസം നീണ്ടുനില്‍ക്കുന്ന തീവ്ര പരിശീലനമാണ്  സമ്മര്‍ ക്യാമ്പിലൂടെ നല്‍കുന്നത്.  സ്‌കൂളിലെ കായിക അധ്യാപകനായ ജോര്‍ജ് തോമസ് നേതൃത്വം നല്‍കുന്നു. കൊടുക്കുന്ന അവധിക്കാല ക്യാമ്പിന്റെ വിവിധ ഘട്ടങ്ങളില്‍ മുന്‍ ഒളിമ്പ്യന്മാരും, മുന്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളും പങ്കെടുക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അജി വി.ജെ.അറിയിച്ചു.

Post a Comment

0 Comments