യേശുക്രിസ്തു ശിഷ്യര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണ പുതുക്കി പെസഹാ വ്യാഴം ആചരിക്കാന്‍ ക്രൈസ്തവ സമൂഹം ഒരുങ്ങി. വ്യാഴാഴ്ച ദേവാലയങ്ങളില്‍ പ്രത്യേക കുര്‍ബ്ബാനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും നടക്കും. ക്രിസ്തുദേവന്‍ കുരിശുമരണത്തിനു മുന്‍പ് 12 ശിഷ്യര്‍ക്കൊപ്പം അത്താഴം കഴിച്ചതിന്റെ ഓര്‍മ്മകളുമായാണ് പെസഹാ ആചരിക്കുന്നത്. അപ്പവും വീഞ്ഞും പകുത്തു നല്‍കി യേശുദേവന്‍ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ച ദിവസം കൂടിയാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴത്തില്‍ കുരിശപ്പങ്ങളും ഇന്റിയപ്പങ്ങളും തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് ക്രൈസ്തവ സമൂഹം. ത്യാഗത്തിന്റെയും സഹനത്തിന്റെയും അനുസ്മരണവുമായാണ് വിശുദ്ധവാരത്തിലെ അവസാനദിനങ്ങള്‍ കടന്നു പോകുന്നത്.
0 Comments