Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിഷേധ ധര്‍ണയും വിശദകരണ യോഗവും നടത്തി.



എല്‍ഡിഎഫിന്റെ ജനദ്രോഹ ഭരണത്തിനും കള്ള പ്രചരണങ്ങള്‍ക്കുമെതിരെ കിടങ്ങൂരില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിഷേധ ധര്‍ണയും വിശദകരണ യോഗവും നടത്തി. മോന്‍സ് ജോസഫ് MLAഉദ്ഘാടനംചെയ്തു. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് വര്‍ഷങ്ങളായി തുടരുന്ന കേരള കോണ്‍ഗ്രസ് (എം) ഇപ്പോള്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ കുറ്റവിചാരണ ചെയ്യുന്നത് അപഹാസ്യമാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. 
കിടങ്ങൂര്‍ പഞ്ചായത്തിലെ 15 സീറ്റുകളില്‍ ഏഴ് സീറ്റ് മാത്രമുള്ള കേരള കോണ്‍ഗ്രസ് എം, സിപിഎം കൂട്ടുകെട്ട് അധികാരത്തില്‍ വന്നത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് ബിജെപിയായി കൂട്ടുചേര്‍ന്ന് ഭരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത് കൊണ്ട് മാത്രമാണെന്നും യുഡിഎഫിന്റെ വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നിലവില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മോന്‍സ് ജോസഫ്വിശദീകരിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് ജംഗ്ഷനില്‍  സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ജില്ലാ പഞ്ചായത്തംഗം മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉനതാധികാരസമിതി അംഗങ്ങളായ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, തോമസ് കണ്ണന്തറ, ജില്ലാ പ്രസിഡന്റ് അഡ്വ ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്  രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിരവധിയാളുകള്‍പങ്കെടുത്തു.

Post a Comment

0 Comments