മുത്തോലിയില്‍ മീനച്ചില്‍ തോടിന്റെ കൈവഴിയായ മുണ്ടുതോട്ടില്‍ സാമൂഹ്യ വിരുദ്ധര്‍ പതിവായി മാലിന്യം തള്ളുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. മുത്തോലി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് വെള്ളിയേപ്പള്ളിയിലാണ് കക്കൂസ് മാലിന്യങ്ങളടക്കം തള്ളുന്നത്.. മുണ്ടുതോട്ടിനുസമീപത്ത് രണ്ടു മാസത്തിനിടെ മൂന്നു പ്രാവശ്യം ടാങ്കര്‍ ലോറിയില്‍ മാലിന്യം തള്ളിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പും ഇവിടെ പതിവായി മാലിന്യം തള്ളിയിരുന്നു.
പരാതിയുമായി എത്തിയവരോട് മാലിന്യം തള്ളിയവരെയും വാഹനവും കണ്ടെത്തി കൊടുക്കാനാണ് പോലീസ് പറഞ്ഞത്. അതിനായി സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. വെള്ളിയേപ്പള്ളി - മേവിട റോഡില്‍ വീടുകള്‍ കുറവുള്ള മുണ്ടുതോട്ടില്‍ മാലിന്യം തള്ളുന്നത് അഞ്ചു കുടിവെള്ള പദ്ധതികളുടെ ജലസ്രോതസ്സുകളെ ബാധിക്കുന്നു. മൂവായിരത്തിലധികം ആളുകളുടെ കുടിവെള്ളമാണ് മലിനമാക്കപ്പെടുന്നത്. ഈ ഭാഗം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് ശാരീരികാസാസ്ഥ്യംഉണ്ടായതു കൊണ്ട് അവര്‍ പണി ഉപേക്ഷിച്ചു പോയതായി നാട്ടുകാര്‍ പറഞ്ഞു. അധികാരികളുടെ നിസംഗതയില്‍ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ഹരിദാസ്അടിമത്തറ പറഞ്ഞു.
0 Comments