Breaking...

9/recent/ticker-posts

Header Ads Widget

ലോക മലമ്പനി ദിനാചരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു



ലോക മലമ്പനി ദിനാചരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ആരോഗ്യ വിപത്തിനെ ഒഴിവാക്കാനും ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുവാനും സമൂഹത്തെ ബോധവല്‍ക്കരിക്കുക വഴി മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് എംഎല്‍എ പറഞ്ഞു.  കേരളം പോലെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പ്രാമുഖ്യം നല്‍കുന്ന ഒരു ജനത ഏറെ ജാഗ്രതയോടെ വേണം ആരോഗ്യ മേഖലയിലെ വെല്ലുവിളികളെ നേരിടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ദിനാചരണ ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി അധ്യക്ഷത വഹിച്ചു. 


കേരളം പുറത്താക്കിയ പല രോഗങ്ങളും അന്യസംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തിലേക്ക് വീണ്ടും മടങ്ങി വരുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും, ഇതിനെ പ്രതിരോധിക്കുവാന്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികള്‍ ഇല്ലാതെ കേരളത്തിലെ കാര്‍ഷിക മേഖല അടക്കമുള്ള ഒരു മേഖലയ്ക്കും മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി പറഞ്ഞു. കോട്ടയം ജില്ലയില്‍ സമീപനാളില്‍ കണ്ടെത്തിയ മലമ്പനി ബാധിതരില്‍  അഞ്ചുപേരും അന്യസംസ്ഥാനക്കാരാണെന്നും അന്യസംസ്ഥാനക്കാരായ രണ്ട് ആളുകളില്‍ മന്ത് രോഗവും കണ്ടെത്തിയിട്ടുണ്ടെന്നും രോഗത്തെയും രോഗലക്ഷണത്തെയും ശ്രദ്ധാപൂര്‍വ്വം പ്രതിരോധിക്കുവാന്‍ കഴിയേണ്ടതുണ്ടെന്നും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ വ്യാസ് സുകുമാരന്‍ പറഞ്ഞു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോക്ടര്‍ കെ.ജി സുരേഷ് മലമ്പനി ദിനാചരണ സന്ദേശം നല്‍കി. സമ്മേളനത്തിനു മുന്നോടിയായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്ന ബോധവല്‍ക്കരണ സന്ദേശ റാലിയും നടന്നു. സമ്മേളനത്തില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍, ബ്ലോക്ക് - ഗ്രാമ  പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കുചേര്‍ന്നു.

Post a Comment

0 Comments