മാനസിക രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഗുളികകള്‍ ലഹരിയ്ക്കായി വില്പന നടത്തിയയാളെ ഈരാറ്റുപേട്ട എക്‌സൈസ് അറസ്റ്റ് ചെയ്തു. പെരുന്നിലം ഏറത്തെല്‍ അശ്വിന്‍ സന്തോഷ് എന്ന 19 കാരനാണ് പിടിയിലായത്. സബ്‌സ്റ്റേഷന്‍ ഭാഗത്ത് മഹാത്മാ നഗറില്‍ ഗുളികകള്‍ വില്‍ക്കുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ കയ്യില്‍ നിന്നും 6 ഗുളികകള്‍ പിടിച്ചെടുത്തു. ഡോക്ടറുടെ കുറിപ്പോടെ മാത്രം ലഭിക്കുന്ന ഗുളികകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. കഞ്ചാവ് വില്പന നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ലഭ്യത അനുസരിച്ച് ഗുളികയ്ക്ക് ഒന്നിന് ആയിരം രൂപയോളം വില വരും എന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുഭാഷ്, ശിവന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നന്ദു,പ്രതീഷ്, ജിന്‍ഫു, ഡ്രൈവര്‍ സജി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
0 Comments